മുട്ടിൽ: വയനാട് ഓർഫനേജ് യു.പി സ്കൂളിലെ 1200 ൽ അധികം വരുന്ന വിദ്യാർത്ഥികൾ ഐ.എസ് .ആർ .ഒ യിലെ ശാസ്ത്രജ്ഞർക്ക് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണപശ്ചാത്തലത്തിൽ ആശംസ കത്തുകൾ അയച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് വിദ്യാർത്ഥികൾ ആശംസ സന്ദേശം കത്തുകളായി കൈമാറിയത്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്ന പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ പറഞ്ഞു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ അസംബ്ലി ചേർന്ന് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും പോസ്റ്റ് കാർഡുകൾ ഉയർത്തിപ്പിടിച്ച് സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. പരിപാടി സ്കൂൾ കൺവീനർ മുസ്ഥഫ ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ അധ്യക്ഷത വഹിച്ചു. കെ. നസീർ , അബ്ദുല്ലത്തീഫ് എം യു , അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,