അമ്പലവയല്‍: യുവാവിനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിക്ക് 18 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആനപ്പാറ വാളയൂര്‍ വീട്ടില്‍ വി.എസ്. ആല്‍ബിനെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്. 2018 മാര്‍ച്ച് മാസം 15 ന് രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കുറുക്കന്‍കുന്ന് എന്ന സ്ഥലത്ത് വെച്ചാണ് മുന്‍വൈരാഗ്യത്താല്‍ അതുല്‍ എന്നയാളെ ആല്ബിന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യട്ടറുമായ എം.കെ ജയ പ്രമോദ് ഹാജരായി. അന്നത്തെ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ഡി. സുനില്‍ ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്