മാനന്തവാടി താലൂക്കില്‍ വള്ളിയൂര്‍ക്കാവില്‍ തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 100-ാം നമ്പര്‍ റേഷന്‍ കടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനമാരംഭിച്ചത്.
റേഷന്‍ കടകളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ-സ്റ്റോര്‍ എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള സ്റ്റോര്‍. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍ കുമാര്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്