മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗ്രൂപ്പുകള്‍ ഉല്‍പ്പാദിച്ചിച്ചതും, സംഭരിച്ചതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ 24 മുതല്‍ 26 വരെ നടക്കുന്ന വിപണിയില്‍ പ്രദര്‍ശനത്തിനും, വില്‍പ്പനക്കുമായി എത്തിക്കും. പരിപാടിയുടെ ആദ്യവില്‍പ്പന വൈസ് പ്രസിഡന്റ് മോളി ആക്കാംന്തിരിയില്‍ നിന്ന് വാര്‍ഡ് മെമ്പര്‍ കെ.കെ ചന്ദ്രബാബു ഏറ്റുവാങ്ങി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, ജനപ്രതിനിധികളായ പി.കെ ജോസ്, സെക്രട്ടറി കെ.ബി ഷോബി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജ സജി, സി.ഡി.എസ് എക്സിക്യുട്ടീവ് ബിന്‍സി ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







