പതിനാറാമത് ജൈവവൈവിധ്യ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ജില്ലാതല/ സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോം ലഭിക്കുന്നതിനുമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആപ്ലിക്കേഷന്‍ ഫോം wyddcksbb@gmail എന്ന ഇ-മെയിലില്‍ സപ്തംബര്‍ 10 നകം നല്‍കണം. ഫോണ്‍: 9656863232.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ