കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികവര്‍ഗ്ഗ വിഭാത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ banasurahydeltourism@gmail.com എന്നതിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. എക്‌സ് സര്‍വ്വീസുകാര്‍ക്കും മലയാളത്തിനു പുറമെ രണ്ടു ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍