നെന്മേനി ഗ്രാമപഞ്ചായത്ത് 1 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും എന്തെങ്കിലും ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 23 നകം http://www.sec.kerala.gov.in- ല്‍ അപേക്ഷ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.