മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ ചെയര്മാന് ഷൈജു പഞ്ഞിത്തോപ്പില്‍ , വാര്‍ഡ് മെമ്പര്‍ പി.കെ.ജോസ്, കൃഷി ഓഫീസർ പി എസ് സുമിന, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സണ്ണി ചോലിക്കര, കുരുമുളക് സമിതി പ്രസിഡന്റ് സണ്ണി കുളിരിയേല്‍ . വാര്‍ഡ് വികസന സമിതി അംഗങ്ങളായ പത്മകുമാര്‍ പുത്തന്‍പുരയിൽ, രാജു വലിയവട്ടം , ജോസ് മൂലയില്‍ , രാധ വിദ്യാധരന് , ബേബി പനച്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്