കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്കായുള്ള 2023 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ക്കും, മെഡിക്കല്‍ എഞ്ചിനീയര്‍, നഴ്സിങ്, പാരാമെഡിക്കല്‍, പോളിടെക്നിക് ത്രിവല്‍സര ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകള്‍ക്ക് റഗുലര്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും.ഫോണ്‍: 04936 203686

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ