പേരിയ :പേരിയ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ച കാർഷിക ശേഖരണ വിപണന കേന്ദ്രം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്.ചടങ്ങിൽ ബാങ്ക് ചടങ്ങിൽപ്രസിഡന്റ് സി.റ്റി പ്രേംജിത് അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ഷജിൽ കുമാർ നിർവഹിച്ചു.ബാങ്ക് സെക്രട്ടറി ജോബിഷ് കെ.ജെ, ബെന്നി ആന്റണി, ഇ.എം പിയൂസ്, കണ്ണൻ നായർ, സുരേഷ് എം.എസ്, രതീഷ്,ഷീല ഷാജി, മിലാ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്