കാലിൽ കേബിൾ കുടുങ്ങി മാസങ്ങളോളം വേദന സഹിച്ച്, മുറിവിൽ പുഴുവരിച്ച് നടന്ന തെരുവുനായയ്ക്ക് അനുഗ്രഹമായി പൾസ് എമർജൻസി ടീം കേരള.നായയുടെ ദുരവസ്ഥ ചുണ്ടേൽ കുന്നത്തിടവക വില്ലേജ് ഓഫീസർ അശോകൻ പൾസിൻ്റെ കൽപ്പറ്റ യൂണിറ്റ് മെമ്പർ മനോജിനെ അറിയിച്ചതിനെ തുടർന്ന് അനിമൽ റസ്ക്യൂവറും പൾസിൻ്റെ അമരക്കാരനുമായ ബഷീറിൻ്റെ നേതൃത്വത്തിൽ തെരുവ്നായക്ക് ചികിത്സ നൽകി ഏറ്റെടുക്കുകയായിരുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ