സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം, ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ: ആവശ്യത്തിന് സമയം നൽകിയെന്ന് മന്ത്രി

തിരുവനന്തപുരം:
സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.

ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ആദ്യം രണ്ട് മാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞു.

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും നടത്തി

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ

മെസ്സി കൊച്ചിയിലെത്തും; അർജന്റീനയുടെ മത്സരം കൊച്ചിയിൽ നടത്താൻ സർക്കാർ

ലയണൽ മെസ്സിയും ലോക ജേതാക്കളായ അർജന്റീനൻ സംഘവും നവംബറിൽ തന്നെ കേരളത്തിലെത്തും. കളി കൊച്ചിയിൽ നടത്തുമെന്നും സർക്കാർ അറിയിച്ചു. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും

അമീബിക് മസ്തിഷ്‌കജ്വരം: അമീബ തലച്ചോറിലെത്തുന്നത് മൂക്കിലൂടെ മാത്രമല്ല; നിങ്ങളുടെ കിണര്‍ സുരക്ഷിതമോ?

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒപ്പം രോഗബാധ ഉണ്ടാകുന്ന വഴികളും മാറി വരികയാണ്. കിണര്‍ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. രോഗബാധ ഉണ്ടാകുന്നതിനെക്കുറിച്ചും ബാധിക്കുന്നതിനെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുകയാണ് ഡോ. സരീഷ്. റിപ്പോര്‍ട്ടുകളനുസരിച്ച്

പ്ലാസ്റ്റിക് കസേരകളില്‍ ദ്വാരമുളളത് കണ്ടിട്ടില്ലേ? അതിനും കാരണമുണ്ട്

നിങ്ങളുടെയൊക്കെ വീടുകളിലും ഓഫീസുകളിലും എവിടെയെങ്കിലും ഒക്കെ പ്ലാസ്റ്റിക് കസേരകളില്ലേ? എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പ്ലാസ്റ്റിക് കസേരകളില്‍ എന്തുകൊണ്ടാണ് ദ്വാരം ഉള്ളതെന്ന്? അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടോ എന്ന്? കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല ഈ

ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുന്നോടിയായി നിങ്ങളുടെ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം ?

നമ്മുടെ ഹൃദയവും എല്ലാ അവയവങ്ങളെയും പോലെതന്നെ പ്രായവും മോശം ജീവിതശൈലിയും കൊണ്ട് ദുര്‍ബലമാകുന്നുണ്ട്. അതുകൊണ്ടാണ് കൊഴുപ്പ്, കൊളസ്‌ട്രോള്‍, മറ്റ് വസ്തുക്കള്‍ എന്നിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ധമനികള്‍ അടഞ്ഞുപോകുന്നത്. ഇത് രക്തയോട്ടം കുറയുന്നതിനോ മറ്റ് സങ്കീര്‍ണതകള്‍ക്കോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.