കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പില്‍ ലഭ്യമാകുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് നീങ്ങുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു റൂട്ടില്‍ ആവശ്യത്തിലധികം ബസുകള്‍ ഒരുമിച്ച് ഓടുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തില്‍ കഴിയും.1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റെഡറുകള്‍ എന്നിവ ഇതിലേക്ക് എത്തിയിട്ടുണ്ട്.മൊബൈല്‍ ആപ്പായ കെ.എസ്.ആര്‍.ടി.സി. നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയം യാത്രാവിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും. കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റത്തിനുവേണ്ടി 5105 ജി.പി.എസ്. മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. ഇവ സജ്ജീകരിച്ച ബസുകള്‍ ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും വിവരം കണ്‍ട്രോള്‍ സംവിധാനത്തിലെത്തും.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







