നിങ്ങളുടെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയോ!!; ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഉടന്‍ തന്നെ ലോക്ക് ചെയ്യാം ഇങ്ങനെ

ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു രേഖയാണ് ആധാര്‍ കാര്‍ഡ്. വിവിധ ആവശ്യങ്ങള്‍ക്കായി തിരിച്ചറിയല്‍ രേഖയായും വിലാസത്തിനും വിശ്വസനീയതയുടേ രൂപമായും ഇത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് മോഷ്ടിക്കപ്പെട്ടാന്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകള്‍ കൂടുതലാണ്. ഇത്തരത്തിലുള്ള ദുരുപയോഗം തടയാന്‍, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്താല്‍ പിന്നിട് ഇത് ആധികാരിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുന്നതിലൂടെ, ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ്, ഒടിപി, യുഐഡി, യുഐഡി ടോക്കണ്‍, വിഐഡി എന്നിവയുള്‍പ്പെടെയുള്ള ഓതന്റിക്കേഷന് നിങ്ങളുടെ കാണാതായ ആധാര്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു.

നിങ്ങളുടെ കാണാതായ ആധാര്‍ കാര്‍ഡ് കണ്ടെത്തുകയോ പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കുകയോ ചെയ്താല്‍ യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ എംആധാര്‍ ആപ്പ് വഴിയോ ഏറ്റവും പുതിയ വിഐഡി ഉപയോഗിച്ച് നിങ്ങളുടെ യുഐഡി അണ്‍ലോക്ക് ചെയ്യാനും സാധിക്കും

ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് എങ്ങനെ ലോക്ക് ചെയ്യാം

▪️യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറുക *(https://uidai.gov.in/).

▪️‘മൈ ആധാര്‍’ ടാബില്‍ ക്ലിക്ക് ചെയ്യുക.

▪️‘ആധാര്‍ സര്‍വ്വീസസ്’ വിഭാഗത്തിന് കീഴില്‍, ‘ആധാര്‍ ലോക്ക്/അണ്‍ലോക്ക്’ ക്ലിക്ക് ചെയ്യുക.

▪️‘ലോക്ക് യുഐഡി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

▪️നിങ്ങളുടെ ആധാര്‍ നമ്പര്‍, മുഴുവന്‍ പേര്, പിന്‍ കോഡ് എന്നിവ നല്‍കുക.

▪️‘സെന്റ് ഒടിപി’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

▪️നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക.

എസ്എംഎസ് വഴി ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം

▪️നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ GETOTP എന്ന് ടൈപ്പ് ചെയ്യുക.

▪️ആധാറിന്റെ അവസാനത്തെ നാല് നമ്പര്‍ കൂടി ടൈപ്പ് ചെയ്യുക.

▪️1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

ഉദാഹരണത്തിന് ആധാര്‍ നമ്പര്‍ 123456789012 ആണെങ്കില്‍, നിങ്ങള്‍ GETOTP 9012 എന്ന് അയക്കാം.

▪️ഇപ്പോള്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 1947 എന്ന നമ്പറിലേക്ക് ലോക്കിങ് റിക്വസ്റ്റ് എസ്എംഎസ് അയയ്ക്കുക.

ഇതിനായി LOCKUID OTP എന്ന് ടൈപ്പ് ചെയ്യുക.

ആധാര്‍ നമ്പര്‍ 123456789012 ആണെങ്കില്‍ OTP 123456 ആണെങ്കില്‍, നിങ്ങള്‍ LOCKUID 9012 123456 എന്ന് വേണം അയക്കാന്‍.

▪️ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍ ഒരു കണ്‍ഫര്‍മേഷന്‍ എസ്എംഎസ് ലഭിക്കും.

ഇതോടെ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ആകും. ലോക്ക് ചെയ്ത വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യാതെ പിന്നീട് ഉപയോഗിക്കാനാവില്ല. വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വീണ്ടും പിന്തുടരുക.

പ്ലാസ്റ്റിക് കസേരകളില്‍ ദ്വാരമുളളത് കണ്ടിട്ടില്ലേ? അതിനും കാരണമുണ്ട്

നിങ്ങളുടെയൊക്കെ വീടുകളിലും ഓഫീസുകളിലും എവിടെയെങ്കിലും ഒക്കെ പ്ലാസ്റ്റിക് കസേരകളില്ലേ? എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പ്ലാസ്റ്റിക് കസേരകളില്‍ എന്തുകൊണ്ടാണ് ദ്വാരം ഉള്ളതെന്ന്? അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടോ എന്ന്? കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല ഈ

ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുന്നോടിയായി നിങ്ങളുടെ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം ?

നമ്മുടെ ഹൃദയവും എല്ലാ അവയവങ്ങളെയും പോലെതന്നെ പ്രായവും മോശം ജീവിതശൈലിയും കൊണ്ട് ദുര്‍ബലമാകുന്നുണ്ട്. അതുകൊണ്ടാണ് കൊഴുപ്പ്, കൊളസ്‌ട്രോള്‍, മറ്റ് വസ്തുക്കള്‍ എന്നിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ധമനികള്‍ അടഞ്ഞുപോകുന്നത്. ഇത് രക്തയോട്ടം കുറയുന്നതിനോ മറ്റ് സങ്കീര്‍ണതകള്‍ക്കോ

20 വർഷമായി അന്ധനായിരുന്ന യുവാവിന് പല്ല് ശസ്ത്രക്രിയിലൂടെ കാഴ്ച ലഭിച്ചു, സംഭവം ഇങ്ങനെ

ഇരുപത് വർഷത്തോളം കാഴ്ചയില്ലാതെയിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം കാഴ്ച ലഭിച്ചാൽ എങ്ങനെയിരിക്കും. അത്രയും കാലം അയാൾക്ക് ചുറ്റുമുണ്ടായിരുന്ന ഇരുട്ടിനെ മറികടന്ന് നിറങ്ങളുടെയും പ്രകാശത്തിൻ്റെയും ലോകത്തേക്ക് എത്തുന്ന ഒരു മനുഷ്യൻ. കാനഡക്കാരനായ ബ്രെൻ്റ് ചാപ്മാൻ

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോ​ഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ

ഗോളടിച്ച് ഹാലണ്ടും ഡോക്കുവും; നാപ്പോളിയെ വീഴ്ത്തി സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

യുവേഫ ചാംപ്യന്‍സ് ലീഗ് 2025-26 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം. നാപ്പോളിക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ടും ജെറെമി ഡോക്കുവും ഓരോ

അമീബിക് മസ്തിഷ്‌കജ്വരം, ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തം. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.