ഇന്ത്യ ദാഹിച്ചു വലയും; മുന്നറിയിപ്പുമായി യുഎൻ റിപ്പോർട്ട്

വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട് എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം ആറ് തരത്തിലുള്ള പാരിസ്ഥിതിക അടിയന്തരാവസ്ഥയിലേക്ക് അടുക്കുകയാണെന്ന് എടുത്തുകാണിക്കുന്നത്. വംശനാശം, ഭൂഗർഭ ജലശോഷണം, പർവത ഹിമാനികൾ ഉരുകുന്നത്, ബഹിരാകാശത്തു നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ, അസഹനീയമായ ചൂട്, അനിശ്ചിതത്വത്തിലായ ഭാവി ഇവയാണ് അവ. ഇതെല്ലാം പാരിസ്ഥിതിക അടിയന്തരാവസ്ഥാ ഭൂമിയുടെ സൂചനകളാണ്. പെട്ടെന്നുള്ളതും പലപ്പോഴും മാറ്റാനാകാത്തതുമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലും മൊത്തത്തിലുള്ള പരിസ്ഥിതിയിലും അഗാധവും ചിലപ്പോൾ വിനാശകരമായ മാറ്റങ്ങളിലേക്കും നയിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ജലസ്രോതസ്സുകൾ അപര്യാപ്തമാകുമ്പോൾ ഭൂഗർഭജലത്തിന്റെ 70 ശതമാനവും കൃഷിക്കായി ആണ് ഉപയോഗിക്കുന്നത്. വരൾച്ച മൂലമുണ്ടാകുന്ന കാർഷിക നഷ്ടം ലഘൂകരിക്കുന്നതിൽ ഭൂഗർഭജലം നിർണായക പങ്ക് വഹിക്കുന്നു, എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഈ പ്രശ്നം വഷളാവുകയാണ്.രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സുകളിൽ പകുതിയിലേറെയും സ്വാഭാവികമായി നിറയാന്‍ കഴിയുന്നതിനേക്കാൾ വേഗത്തിൽ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കിണറുകളിലെ വെളളം താഴുമ്പോൾ ഇവ വഴി ജലവിതാനം നടക്കാതാവുകയും കർഷകർക്ക് വെള്ളത്തിന്റെ ലഭ്യത ഇല്ലാതാവുകയും ചെയ്യും. ഇത് രാജ്യത്തിന്റെ മുഴുവൻ ഭക്ഷ്യ ഉൽപാദന സംവിധാനങ്ങൾക്കും അപകടമുണ്ടാക്കും.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശം രാജ്യത്തിന്റെ ഭക്ഷ്യ ഉത്പാദന മേഖലയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ രാജ്യത്തിന്റെ അരിയുടെ 50 ശതമാനവും ഗോതമ്പ് ശേഖരത്തിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട്‌ തന്നെ പഞ്ചാബിലെ 78 ശതമാനം കിണറുകളും അമിതമായി ചൂഷണം ചെയ്യപ്പെട്ടവയാണ്. വടക്കുപടിഞ്ഞാറൻ പ്രദേശം മൊത്തത്തിൽ 2025 ഓടെ കുറഞ്ഞ ഭൂഗർഭജല ലഭ്യത അനുഭവിക്കുമെന്ന് പ്രവചിക്കുകയാണ് റിപ്പോർട്ട്.

ഭൂഗർഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്, അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഉപയോഗത്തെക്കാൾ കൂടുതലാണ് ഇത് സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങൾ ഇതിനകം ഭൂഗർഭജല ലഭ്യതയിൽ അപകടസാധ്യതയിൽ ആണ്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും അതിൽ നിന്ന് അകലെയല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.