കൽപ്പറ്റ : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് 2023 ഒക്ടോബർ 30ന് മരവയിൽ സ്റ്റേഡിയത്തിൽ വിളംമ്പര ജാഥയോടുകൂടി തുടക്കം കുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസ്മ കെ.കെ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷാബി മെമ്പർമാരായ അരുൺ ദേവ്, രാഘവൻ വെങ്ങപ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി.പി എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം അത്ലറ്റിക്സ് മത്സരങ്ങൾ നടന്നു. വിവിധ ദിവസങ്ങളിലായി നടക്കുന്ന സ്പോർട്സ് മത്സരങ്ങൾക്ക് ശേഷം നവംബർ 3ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന കലാ മത്സരങ്ങളോടെ ബ്ലോക്ക് തല കേരളോത്സവത്തിന് സമാപനം കുറിക്കും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ