തരിയോട് നിർമല ഹൈസ്കൂൾ സെന്റ് മേരിസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാസിനാൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി,കൺവീനർ ജോബി മാനുവൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാധ പുലിക്കോട്, വാർഡ് മെമ്പർ സിബി എഡ്വെർഡ്, ചന്ദ്രൻ മടത്തുവയൽ,പിടിഎ പ്രസിഡണ്ട് റോബർട്ട് ടിജെ ,ജോയിന്റ് കൺവീനർ സജി ജോൺ,എന്നിവർ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.