കൽപ്പറ്റ:കലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. ബിഎഡ് സെന്ററുകളിൽ ഉൾപ്പടെ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 12 കോളേജുകളിലും എസ്‌എഫ്‌ഐക്കാണ് യൂണിയൻ.
ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ സിഎം കോളേജ് നടവയൽ, പുൽപ്പള്ളി ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, വൈത്തിരി കൾനറി കോളേജ്, കൽപ്പറ്റ എൻഎംഎസ്‌എം കോളേജ്, ആറ് ബിഎഡ് കോളുജുകൾ എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും പുൽപ്പള്ളിഎൻഎൻ കോളേജിലും എസ്‌എഫ്‌ഐ എതിരില്ലാതെ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബത്തേരി സെന്റ് മേരീസിൽ യുയുസി, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനവും മുട്ടിൽ ഡബ്ലുഎംഒ കോളേജിൽ ജനറൽ ക്യാപ്‌റ്റൻ സ്ഥാനവും എസ്‌എഫ്‌ഐ നേടി. സിഎം കോളേജ് നടവയൽ ഇടവേളക്ക് ശേഷമാണ് എസ്‌എഫ്‌ഐ തിരിച്ചുപിടിക്കുന്നത്. ആറ് ബിഎഡ് കോളേജുകളിൽ ആറ് യുയുസിയും എസ്‌എഫ്‌ഐക്കാണ്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.