വെങ്ങപ്പള്ളി :ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങളെയും കേരളപിറവി ദിനത്തിൽ ആദരിച്ചു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ.കെ, വൈസ് പ്രസിഡന്റ് പി.എം നാസർ , ഡി.വൈ . എഫ്. ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജംഷീദ് , യു. വേണുഗോപാലൻ , എം. റാഷിക്ക്, ഏ.ജെ ജിതിൻ, എം.പി അനീഷ്, സാഹിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രുവണ, പുലിക്കാട്, വെള്ളമുണ്ട എച്ച്.എസ്, ഏട്ടേ നാല് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 5) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായിമുടങ്ങും.