കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന 400000/ രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തില്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കും വ്യക്തിഗത വായ്പ ലഭിക്കും. അപേക്ഷാ ഫോറം, വിശദവിവരങ്ങള്‍ കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ :04936202869, 9400068512.

സ്പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406