ദേശീയപാതയിൽ മൂലങ്കാവ് ടൗണിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. മൂലങ്കാവ് തുണ്ടത്തിൽ ജോയിയാ ണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജോയി ഗുരുതര പരിക്കുകളോടെ കോഴി ക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായി രുന്നു. ഒക്ടോബർ 23ന് ഉച്ചയ്ക്കാണ് നിയന്ത്രണംവിട്ട കാർ സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ ഇടിച്ചത്. അപകടത്തിൽ മറ്റ് രണ്ട് ഓട്ടോഡ്രൈവർമാരും പരിക്കേറ്റ് ചികിത്സയിലാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.