ഭാരതീയ റിസേര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ വയനാട് ലീഡ് ബാങ്കുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. തിരുവന്തപുരം റീജിയണല്‍ ഓഫീസ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ് മുഖ്യാതിഥിയായി. സാമ്പത്തിക സാക്ഷരതാ, സമ്പാദ്യ ശീലം വളര്‍ത്തേണ്ട ആവശ്യകത, ആര്‍.ബി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഇടപാടുകള്‍നടത്തേണ്ട പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു, സെക്രട്ടറി വി.കെ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുബൈദ പരീദ്, ഷാഹിന ഷംസുദ്ധീന്‍, റിസേര്‍വ് ബാങ്ക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് മാനേജര്‍ ഗോഡ്വിന്‍, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍,സി ഡി എ സ് ചെയര്‍പേഴ്സണ്‍ നജുമുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.