കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി വാളേരിയുടെയും എടവക ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പെയിന്‍ നടത്തി. മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് യൂണിറ്റിന്റെയും വനിതാ സെല്ലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പെയിന്‍ നടത്തിയത്. പൂതാടി സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ : ബീന ജോസ് പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ: കെ സ്മിത, ഡോ :പ്രസീത, ഡോ :ഹസ്‌ന എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്, ജനപ്രതിനിധികളായ ലിസ്സി ജോണ്‍, വിനോദ് തോട്ടത്തില്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ മനോജ്, എന്‍.എസ്.എസ് പ്രോഗ്രാം മാനേജര്‍ രതീഷ് കെ നായര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ .വി റിഷ്യ, ഡോ സുരഭി തുടങ്ങിയവര്‍ സംസാരിച്ചു.ഹോമിയോ ഡിസ്പെന്‍സറി ജീവനക്കാരായ ഡോ .വീണ വിജയന്‍, സി.കെ നിസാര്‍, പി.കെ സുരേഷ് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







