സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ എസ്.ടി ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച നവംബര്‍ 8ന് നടക്കും. ബത്തേരി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ അമ്പലവയല്‍, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് കൂടിക്കാഴ്ച്ച. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 221074

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി