ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഏകദിന പരിശീലനം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ക്ഷയരോഗം സംശയിക്കപ്പെടുന്ന എല്ലാവരെയും കണ്ടെത്തി നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയും തുടര്‍ പരിശോധനകള്‍ ഉറപ്പുവരുത്തി അതുവഴി ക്ഷയരോഗ മുക്ത പഞ്ചായത്തിനു രൂപം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കാണ് പരിശീലനം. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സല്‍മ കാസിമി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, ബത്തേരി താലൂക്ക് ആശുപത്രി പള്‍മനോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അബ്രഹാം ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







