സൽമാൻ ഖാൻ ചിത്രം ടൈഗർ ത്രീ നവംബർ 12ന് എത്തുന്നു; ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കത്രീന കൈഫിന്റെയും വിദേശ നടിയുടെയും ടവ്വൽ ഫൈറ്റിൽ

ബോളിവുഡില്‍ റിലീസിന് ഒരുങ്ങുന്നതില്‍ ഏറെ ഹൈപ്പുള്ള സിനിമയാണ് ടൈഗര്‍ 3. സല്‍മാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മ്മയാണ്. ചിത്രം നവംബര്‍ 12ന് തിയറ്റില്‍ എത്തും. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രം ആക്ഷൻ രംഗങ്ങളും ചേസിങ്ങുകളാലും സമ്ബന്നമായിരിക്കുമെന്ന് നേരത്തെ വന്ന അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും റിസ്കി ആക്ഷൻ സീനുകള്‍ ഉള്ളത് ഈ ചിത്രത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://youtu.be/CZh7vDFDxSA

എന്നാല്‍ ഇതൊന്നും അല്ല ടൈഗര്‍ 3യിലെ ഹൈലൈറ്റ്. ടൗവ്വല്‍ ഫൈറ്റ് ആണ്. കത്രീന കൈഫും നടി മിഷയേലും തമ്മിലാണ് ടൗവ്വല്‍ ഫൈറ്റ്. ഇതിന്റെ ഏതാനും സ്റ്റില്ലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഈ രംഗങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ബോളിവുഡ് സിനിമാസ്വാദകര്‍ പറയുന്നത്. സോയ എന്ന കഥാപാത്രത്തെയാണ് കത്രീന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ, ബ്ലാക്ക് വിഡോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മിഷേല്‍ ലീയാണ് മറ്റൊരു നടി. ഒരുവരും ചേര്‍ന്നാണ് ഒരു ടവ്വലില്‍ ഫൈറ്റ് ചെയ്യുന്നത്. ഷൂട്ടിങ്ങില്‍ ഏറെ ബുദ്ധിമുട്ടേറിയ കടമ്ബയായിരുന്നു ഈ രംങ്ങള്‍ എന്നത് വ്യക്തമാണ്.

2021 സെപ്റ്റംബറില്‍ തുര്‍ക്കിയില്‍ ആണ് ഈ രംഗം ഷൂട്ട് ചെയ്തതെന്ന് അടുത്തിടെ കത്രീന കൈഫ് പറഞ്ഞിരുന്നു. ആക്ഷൻ ഡയറക്ടര്‍ ഓ സീ യങ്ങിന്റെ നേതൃത്വത്തില്‍ കത്രീനയും മിഷേലും ആഴ്‌ചകളോളം തീവ്രപരിശീലനത്തിന് വിധേയരായി. സങ്കീര്‍ണമായ ചലനങ്ങളാണ് അതെന്നും പ്രതിരോധങ്ങളും ലാന്റിംഗ് പ‍്ചുകളും ഏറെ ദുര്‍ഘടം ആയിരുന്നുവെന്നും കത്രീന പറഞ്ഞിരുന്നു. 2019 ശേഷം കത്രീനയും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. 300 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.