മാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ, സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ മജിസ്ട്രേറ്റ് എൻഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ ഷൈജുവും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.ഗാന്ധി പാർക്കിൽ കലാകാരികൾ പ്രമേഹത്തിൻ്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി ഫ്ളാഷ് മോബ് നടത്തി. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ വാക്കത്തോൺ സമാപിച്ചു.ചീഫ് ഫിസിഷ്യൻ ഡോക്ടർ ഗോകുൽ ദേവ് ഡയബെറ്റിക് ബോധവത്കരണ ക്ലാസ് എടുത്തു സംസാരിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ , അസിസ്റ്റന്റ് ഡയറക്ടർ ഫാദർ വിപിൻ കളപ്പുരക്കൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ , സി – ഡിറ്റ് ഡയറക്ടർ എ.വി അനീഷ് , മാധ്യമ പ്രവർത്തകനായ കെ എം ഷിനോജ്, ഷമീർ, , സെഞ്ച്വറി ഫാഷൻ സിറ്റി ഡയറക്ടർ സലാം , ലയൺസ് ക്ലബ് പ്രസിഡന്റ് ഷിബു തോമസ് , അഡ്വ.എൻ കെ വർഗീസ് , വൈ.എം.സി എ പ്രസിഡന്റ് ചാക്കോ , എസ്.പി.സി സ്കൂൾ ഇൻചാർജ് ജിജി , മാനന്തവാടി സി.ഐ അബ്ദുൽ കരീം , ഫയർ ഓഫീസർ വിശ്വം, പി വി മഹേഷ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം വോക്കത്തോണിൽ ശ്രദ്ധേയമായി.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ