സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായ സ്റ്റാര്‍സ് പദ്ധതിയില്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് ജില്ലാ പ്രോഗ്രാം മാനേജര്‍, എം.ഐ.എസ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ജില്ലാ പ്രോഗ്രാം മാനേജര്‍ – മാസ്റ്റേറ്റ്ഴ്സ് ഡിഗ്രി/ എം.ബി.എ , കമ്പ്യൂട്ടര്‍ പരിജ്ഞാനം. എം.ഐ.എസ് കോര്‍ഡിനേറ്റര്‍ – ബി.ടെക്/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി എ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ 21 ന് വൈകുന്നേരം 5 നകം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നവംബര്‍ 24 ന് രാവിലെ 10 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഫോണ്‍: 04936 203338

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







