കേസുകളില്‍ സമന്‍സ് എത്തിക്കാൻ ഇനി പൊലീസ് വരില്ല; സന്ദേശമായി മെയിലിലും വാട്സ് ആപ്പിലും ലഭിക്കും

കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക തന്നെ വേണം. സമന്‍സുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അയക്കാന്‍ അനുമതി നല്‍കി ക്രിമിനല്‍ നടപടി ക്രമം ഭേദഗതി ചെയ്തിരിക്കുകയാണ്.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് ഇത് പുറത്തിറക്കിയത്. ഇനി മുതല്‍ സമന്‍സ് വന്നോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും. അതു മാത്രമല്ല. കൃത്യമായി പരിശോധിച്ച് കോടതിയിൽ ഹാജരായില്ലെങ്കിൽ നടപടിയും ഉണ്ടാകും. സിആര്‍പിസി 61, 92 വകുപ്പുകളാണ് ഭേദഗതി ചെയ്യപ്പെടുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥനോ കോടതി ഉദ്യോഗസ്ഥനോ ആണ് സമന്‍സുകള്‍ കൈമാറേണ്ടത്.

ഭേദഗതി വന്നതോടെ സമന്‍സ് വ്യക്തിപരമായ സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. ഇതോടെ സമൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുമാകും എന്നതാണ് മറ്റൊരു ഗുണം. കൊവിഡ് കാലത്താണ് സമൻസ് എത്തിക്കുന്നതിലെ പ്രതിസന്ധി ചർച്ചയായത്. അത്തരം ചർച്ചകളാണ് ഇപ്പോൾ ഇത്തരം പല കാര്യങ്ങളാണ് സിആര്‍പിസി വകുപ്പ് ഭേദഗതിക്ക് കാരണമായത്.

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു.

ഗവ/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2025 – 2027 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോമും മറ്റു വിവരങ്ങളും https://www.education.kerala.gov.in ല്‍

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ആരംഭിച്ചു.

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്. ഉപയോഗിക്കാതെയുള്ള ക്ലാസ് മുറികളിലും മാ

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ്

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.

ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍

ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനന്തവാടി ഗവ കോളേജ് ഡിജിറ്റല്‍ തിയറ്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.