ഗവ/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2025 – 2027 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോമും മറ്റു വിവരങ്ങളും https://www.education.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 11 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 202593, 9447343350.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍







