ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.
ഉപയോഗിക്കാതെയുള്ള ക്ലാസ് മുറികളിലും മാ കെയര്‍ ആരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ കിയോസ്‌കില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാം. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ മാ കെയര്‍ സെന്റരിലൂടെ വരുമാനവും ഉറപ്പാക്കുന്നുണ്ട്. വെങ്ങപ്പള്ളി കുടുംബശ്രീ സി.ഡി.എന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക നിര്‍വ്വഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അബ്ദുള്‍ സലാം,
കുടുംബശ്രീ എ.ഡി.എംസിമാരായ കെ.എം സലീന, കെ.കെ അമീന്‍, ഡി.പി.എം പി. ഉദൈഫ്, പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി, വാര്‍ഡ് അംഗങ്ങളായ ജാസര്‍ പാലക്കല്‍, ദീപ രാജന്‍, അനിത, സി.ഡി.എസ് ചെയര്‍പേഴ്‌സ്ണ്‍ ബബിത, സി.ഡി.എസ് മെമ്പര്‍ സാഹിനി, മഹിജ, റസീന, ഗിരിജ, എം.ഇ.സി ഹണിമ, ശാന്ത എന്നിവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്