സാക്ഷരതാ മിഷനും ഫെഡറേഷൻ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവും സംയുക്തമായി കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന ദീപ്തി പ്രൊജക്ടിലേക്ക് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നു. ബ്ലോക്ക്തല പഠന കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ബ്രെയിൻ സാക്ഷരതാ ക്ലാസുകളിലുള്ള 20 പഠിതാക്കളെയാണ് പഠിപ്പിക്കേണ്ടത്. ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ നവംബർ 28നകം ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്.പി.ഒ. 673122 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 04936 202091

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്