സമ്മതിദായകര്ക്ക് വോട്ടര് പട്ടികയില് പേര്, ഫോട്ടോ, വയസ്, ജനന തീയതി, കുടുംബ വിവരങ്ങള് എന്നിവ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും പുതുതായി പേര് ചേര്ക്കുന്നതിനുമായി നവംബര് 25,26, ഡിസംബര് 2,3 തീയതികളില് താലൂക്ക്, വില്ലേജ് തലങ്ങളില് സ്പെഷ്യല് ക്യാമ്പ് സംഘടിപ്പിക്കുന്നു. സമ്മതിദായകര്ക്ക് താലൂക്ക്, വില്ലേജ് തലങ്ങളില് പ്രവര്ത്തിക്കുന്ന വോട്ടര് ഫെസിലിറ്റേഷന് സെന്ററിലൂടെ പട്ടികയിലെ വിവരങ്ങള് പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള് വരുത്താവുന്നതുമാണെന്ന് ജില്ലാ കളക്ടര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്കായി www.nvsp.in സന്ദര്ശിക്കുകയോ voter help the Android App ഡൗണ്ലോഡ് ചെയ്യുകയോ1950 എന്ന ടോള് ഫ്രീ നമ്പറില് വിളിക്കുകയോ താലൂക്ക് ഓഫീസുകളിലെ ഇലക്ഷന് രജിസ്ട്രേഷന് ഓഫീസില് അന്വേഷിക്കുകയോ ചെയ്യാം.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







