മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു. Unmanned aircraft system ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സര്‍ട്ടിഫിക്കേഷന്‍, രജിസ്ട്രേഷന്‍, ഓപ്പറേഷന്‍, റിമോര്‍ട്ട് പൈലറ്റ് ലൈസന്‍സ്, ട്രാഫിക് മാനേജ്മെന്റ് എന്നീ സര്‍ട്ടിഫിക്കറ്റുകളുള്ള ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യപത്രം ഡിസംബര്‍ 4 നകം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 205959, 296959

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






