കമ്പളക്കാട്: കാനറ ബാങ്ക് നൽകുന്ന വിദ്യാജ്യോതി സ്കോളർഷിപ്പിന് കമ്പളക്കാട് ഗവ.യു.പി.സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ അർഹരായി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത.കെ. സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ കമലാ രാമൻ, കാനറ ബാങ്ക് മാനേജർ ലിജേഷ് ജോസഫ്, പി.റ്റി.എ.വൈസ് പ്രസിഡണ്ട് നയീം, ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ.സി. തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്