കോട്ടത്തറ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എൽ.പി. ജൂനിയർ അറബിക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടികാഴ്ച നവംബർ 28 ചൊവ്വാഴ്ച രാവിലെ 10.30 ന് വിദ്യാലയത്തിൽ വെച്ച് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവേണ്ടതാണെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.