വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം; എൻഎസ്എസിന് കിരീടം

നവംബർ 21, 22, 23 തീയതികളിൽ കൽപ്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്.

സമാപന സമ്മേളനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ സമ്മാനദാനം നിർവഹിച്ചു. എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ സുധാകരൻ നായർ അനുഗ്രഹ ഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ.കെ ബാബു പ്രസന്നകുമാർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീറ്റോ ലൂയിസ്, പിടിഎ പ്രസിഡണ്ട് ഷാജി തദ്ദേവൂസ്, മദർ പി ടി എ പ്രസിഡൻറ് മിനി കെ.എം പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജേഷ് ബി നായർ തുടങ്ങിയവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാർ സംഘടന ഭാരവാഹികൾ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

അറബി സാഹിത്യോത്സവത്തിൽ 139 പോയിന്റുകളുമായി ജിഎച്ച്എസ് റിപ്പൺ ഒന്നാമതെത്തി. 114 പോയിന്റുകളുമായി ജി എച്ച് എസ് അച്ചൂർ ആണ് രണ്ടാമത്. സംസ്കൃതോത്സവത്തിൽ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ,സെൻറ് തോമസ് എച്ച് എസ് നടവയൽ എന്നീ സ്കൂളുകൾ 85 പോയിന്റുകളുമായി ഒന്നാമതെത്തി. എച്ച്ഐഎം യുപി സ്കൂൾ കൽപ്പറ്റ, എയുപിഎസ് വാളൽ, കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എന്നിവർ 83 പോയിന്റുകളുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റ 213.
രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 191

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റ 201
രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 168

യുപി വിഭാഗത്തിൽ ഒന്നാമത് എച്ച്ഐഎം യുപി സ്കൂൾ കൽപ്പറ്റ 76.
രണ്ടാമത് എസ് കെ എം ജെ എച്ച്എസ്എസ് കൽപ്പറ്റ 73

എൽപി .വിഭാഗത്തിൽ ഒന്നാമത് സെൻറ് തോമസ് എൽപിഎസ് നടവയൽ 61
രണ്ടാമത് എൻ എസ് എസ് എച്ച് എസ് എസ് കൽപ്പറ്റ,സെൻറ് മേരീസ് യുപിഎസ് തരിയോട്, ജോസഫ് യുപിഎസ് മേപ്പാടി 59

അറബി സാഹിത്യോത്സവം –
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് ഡബ്ലിയു ഒ എച്ച്എസ്എസ് പിണങ്ങോട് 93
രണ്ടാമത്
ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 75

യുപി വിഭാഗത്തിൽ
ഒന്നാമത് എയുപിഎസ് പടിഞ്ഞാറത്തറ 63
രണ്ടാമത് ജിയുപിഎസ് ചെന്ന ലോട് 59

എൽ പി വിഭാഗത്തിൽ
ഒന്നാമത് സെൻറ് തോമസ് എൽപിഎസ് നടവയൽ, സെൻറ് ജോസഫ് യുപിഎസ് മേപ്പാടി 45
രണ്ടാമത് ജിഎൽപിഎസ് തരിയോട് 43

സംസ്കൃതോത്സവം .
ഹൈസ്കൂൾ വിഭാഗം ഒന്നാമത് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 85
രണ്ടാമത് ജിഎച്ച്എസ്എസ് കണിയാമ്പറ്റ 50
ജിഎച്ച്എസ്എസ് മേപ്പാടി 50

യുപി വിഭാഗത്തിൽ
ഒന്നാമത് സെൻറ് തോമസ് എച്ച് എസ് നടവയൽ 85
രണ്ടാമത് എയുപിഎസ് വാളൽ കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എച്ച്ഐഎം യുപിഎസ് കൽപ്പറ്റ 83.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.