മുഅല്ലിം റിലീഫ് സെൽ വിവിധ പദ്ധതികളുമായി ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ

കൽപ്പറ്റ: ജില്ലയിലെ മദ്റസകളിൽ സേവനം ചെയ്യുന്ന ആയിരത്തിലധികം മുഅല്ലിംകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ കമ്മിറ്റി രൂപീകരിച്ച റിലീഫ് സെൽ വിവിധ പദ്ധതികളാവിഷ്കരിച്ചു വരികയാണ്. ചികിത്സ, വിവാഹം, വീടുനിർമാണംഎന്നിവകൾക്കുള്ള സഹായമാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. മുഅല്ലിം സർവീസ് രജിസ്റ്റർ നേടി റെയ്ഞ്ചിൽഅംഗത്വമെടുത്തവരെയാണ് റിലീഫ് സെല്ലിലും മെമ്പർമാരാക്കുന്നത്. മുഅല്ലിമിനും കുടുംബത്തിനും ചികിത്സയിൽ ഇളവ് നൽകുന്നതിന് മേപ്പാടി ഡി എംവിംസുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രിവിലേജ് കാർഡ് വിതരണം ഉടൻ നടക്കും. ജോലിയിലിരിക്കെ അത്യാഹിതംസംഭവിക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനുമുള്ളധനസഹായത്തിനുള്ളപദ്ധതിയുംആവിഷ്കരിക്കുന്നുണ്ട്. റെയ്ഞ്ച് കമ്മിറ്റികൾ മുഖേന ഫോറം വിതരണം ചെയ്ത് പൂരിപ്പിച്ചു വാങ്ങിയാണ് റിലീഫ് സെൽ മെംബർ ഷിപ്പ് കാംപയിൻ പ്രവർത്തനങ്ങൾപൂർത്തിയാക്കിയത്.ഫോറംപൂരിപ്പിച്ചുനൽകി അംഗങ്ങളായവർക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ഖാസി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പനമരം മൻസൂറുൽ ഇസ് ലാം മദ്റസാ മുഅല്ലിം അശ്റഫ് ദാരിമിക്ക് ആദ്യ കാർഡ് നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി എസ് തങ്ങൾ , ട്രഷറർ പി. ആബിദ് ദാരിമി, എസ്.എം.എഫ് ജില്ലാ സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി പനമരം മഹല്ല് പ്രസിഡണ്ട് ഡി. അബ്ദുല്ല ഹാജി, സെക്രട്ടറി കെ.സി അബ്ദുല്ല ഹാജി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സെക്രട്ടറി എം.കെ ഇബ്റാഹിം മൗലവി നന്ദിയും പറഞ്ഞു

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.