വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് 4 ലെ ഇല്ലത്തുമൂല പ്രദേശം-പഴഞ്ചന പള്ളിക്ക് മുന്‍വശം ഇല്ലത്തുമൂല റോഡ് മുതല്‍ മടത്തുംകുനി റോഡ് വരെയുള്ള പ്രദേശം,വാര്‍ഡ് 5 ലെ വെള്ളമുണ്ട എട്ടേനാല്‍ കാരുണ്യ ക്ലിനിക്ക് മുതല്‍ പിള്ളേരി വരെയുള്ള പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.