ജില്ലയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ തരിയോട് പ്രവര്‍ത്തിക്കുന്ന പകല്‍വീടിലേക്ക് ദിവസേന ലഘു ഭക്ഷണം , ഉച്ചഭക്ഷണം എന്നിവ പാചകം ചെയ്ത് എത്തിക്കുന്നതിന് തരിയോട് പഞ്ചായത്ത് പരിധിയില്‍പെട്ട പാചക മേഖലയില്‍ പരിചയമുള്ള കുടുംബശ്രീ യൂണിറ്റില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ മത്സര സ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 12 ന് വൈകിട്ട് 3 നകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നല്‍കണം.ഫോണ്‍: 04935 240 264.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.