നൂതന പദ്ധതികള്‍ നൂതന ആശയങ്ങൾ ബത്തേരി നഗരസഭ ജനകീയ ആസ്ഥാനമായി മാറും-സ്പീക്കര്‍ എ.എന്‍.ഷംസീർ

നൂതന പദ്ധതികളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് ജനകീയ ആസ്ഥാനമായി മാറാന്‍ കഴിയുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരസഭ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ജനങ്ങള്‍ക്ക് വളരെ വേഗം സേവനം നല്‍കാന്‍ കഴിയുന്ന കാര്യാലയമായി മാറാന്‍ നഗരസഭകള്‍ക്ക് കഴിയണം. ഒട്ടേറെ മാതൃകാ പദ്ധതികള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ വേറിട്ടതാക്കുന്നുണ്ട്.
ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്ളവര്‍ സിറ്റി എന്നിങ്ങനെ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ഹാപ്പിനസ് ഇന്‍ഡക്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ഹാപ്പി ഹാപ്പി ബത്തേരി എന്ന ആശയവും മുന്നോട്ട് വെക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെയുമുള്ളവര്‍ക്കായും ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്കും മാതൃകയാണ്. പുതിയ കെട്ടിടവും മുന്നോട്ടുള്ള ചുവടുവെപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ മികച്ച പ്രവര്‍ത്തനത്തിനായി ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരസഭയില്‍ പുതുതായി തുടങ്ങിയ കഫെ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ലോഗോ ഡിസൈനര്‍ ഷാലു നക്ഷത്രയെയും, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.റഷീദ്, പി.എസ് ലിഷ, ഷാമില ജുനൈസ്, ടോം ജോസ്, സി.കെ സഹദേവന്‍, സാലി പൗലോസ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സി. യോഹന്നാന്‍,രാധാ രവീന്ദ്രന്‍,സി.കെ. ആരിഫ്, നഗരസഭ സീനിയര്‍ സെക്രട്ടറി കെ.എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.