സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ കുപ്പാടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 17 ല്‍ റീസര്‍വ്വെ നമ്പര്‍ 397/11 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ പുരയിടം ഡിസംബര്‍ 7 ന് രാവിലെ 11 ന് കുപ്പാടി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.