കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ ബുധന്‍ 13/12/23 സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ നടക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടക്കും. ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷനും നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്പ്രെന്റിഷിപ്പുകള്‍, തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രെജിസ്ട്രഷനുകളും, കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി ഒരുക്കും. 18 നും 58 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌കില്‍ ഫെയറില്‍ പങ്കെടുക്കാന്‍ https://forms.gle/M8VHBTRGPaRm488Z9 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.knowledgemission.kerala.gov.in എന്ന വെബ്്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471273788

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.