ജലസുരക്ഷക്കായി ജലബജറ്റ്;പനമരം ബ്ലോക്കില്‍ ജലബജറ്റ് തയ്യാറായി

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്തിലും പനമരം, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ജലബജറ്റ് തയ്യാറായത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ജലബജറ്റ് തയ്യാറാക്കിയിരുന്നു.
നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍സ്, ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വളണ്ടിയേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ജലബജറ്റിനായി വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവരശേഖരണം നടത്തിയത്. പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഭൂവിനിയോഗം, വനം, ജനവാസ മേഖല എന്നിവയുടെ വിവരങ്ങള്‍, കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഉള്ള ജല ആവശ്യം, പഞ്ചായത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ജലവിതരണം തുടങ്ങിയവ ജലബജറ്റില്‍ ഉള്‍പ്പെടുത്തി. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവും കണക്കാക്കി ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുതിനും ഉപയോഗം ക്രമപ്പെടുത്തുതിനുമുളള ഇടപെടലുകള്‍ ശാസ്ത്രീയ അടിത്തറയോടുകൂടി നടപ്പിലാക്കാന്‍ ഇതുവഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കും. ആവശ്യമുള്ള ജലത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ ഈ ഓരോ മേഖലകളിലും എത്ര ജലം നിലവില്‍ ആവശ്യമുണ്ട്, ഭാവിയില്‍ ആവശ്യം വരാവുന്ന വ്യതിയാനം, നീര്‍ച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്ര എന്നിവയെല്ലാം പരിഗണിച്ചു. കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും പ്രദേശത്ത് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്യുമ്പോള്‍ ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ ജലവിതരണത്തിനു വേണ്ട ഇടപെടലുകള്‍ സാധ്യമാക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവിരങ്ങളെല്ലാം ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വിലയിരുത്തലുകളും അപഗ്രഥനവും നടത്തിയാണ് ജലബജറ്റ് രേഖ അന്തിമമായി തയ്യാറാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എം ആസ്യ, പി കെ വിജയന്‍, മിനി പ്രകാശന്‍, കെ.വി രജിത, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ബ്ലോക്ക് നോഡല്‍ ഓഫീസറും ജോയിന്റ് ബി.ഡി.ഒയുമായ രാജേന്ദ്രന്‍, ബ്ലോക്ക് ജി.ഇ.ഓ പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രമേഹ ബാധിതര്‍ ജാഗ്രതൈ; കൃത്രിമ മധുരവും സേഫല്ല ഗയ്‌സ്

പ്രമേഹ ബാധിതര്‍ കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല, ആര്‍എംഐടി സര്‍വകലാശാല,

അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം; സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം, പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല

അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനമെന്ന് മന്ത്രി

മലപ്പുറം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക്

എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

എല്ലുകളെ ബാധിക്കുന്ന ശീലങ്ങൾ എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ. എല്ലുകളുടെ ആരോ​ഗ്യം പ്രധാനം ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ

ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ വീണ്ടും കൂട്ടുമെന്ന ഭീഷണി; മലക്കം മറിഞ്ഞ് ട്രംപ്, ‘കൂടുതൽ തീരുവ ഇപ്പോഴില്ല’

ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം

റെക്കോർഡിട്ട് സ്വർണവില; പവന് മുക്കാൽ ലക്ഷം കവിഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്ന് റെക്കോ‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില.ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.