പനമരം: ജാർഖണ്ഡിൽ വച്ച് നടക്കുന്ന ദേശീയ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സച്ചിൻ റോയ്ക്ക് സെലക്ഷൻ ലഭിച്ചു .പനമരം മാതോത്തുപൊയിൽ സ്വദേശികളായ റോയ് പിജെ മിനി- ലൂയിസ് എന്നിവരുടെ മകനാണ്. കേരള U/23 വനിതാ ക്രിക്കറ്റ് താരം ശ്രേയ റോയ് സഹോദരിയാണ്. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകരായ നവാസ്.ടി , നീതുമോൾ എന്നിവരുടെ കീഴിലാണ് സച്ചിൻ പ്രാക്ടീസ് ചെയ്യുന്നത്.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്