ഓസ്‌ട്രേലിയയില്‍ പോകാന്‍ ഇനി പാട് പെടേണ്ടിവരും; പുതിയ വിദ്യാര്‍ഥി, തൊഴില്‍ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കി പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ശനമായ വിസ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

കാനഡ കഴിഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോകാന്‍ താല്‍പര്യപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഓസ്‌ട്രേലിയയാണ്. വിദേശ ബിരുദ പ്രോഗ്രാമുകള്‍, കുടിയേറ്റ സൗഹൃദ നയങ്ങള്‍, പ്രശസ്തമായ സര്‍വകലാശാലകള്‍, ബിരുദാനന്തര ബിരുദാനന്തര കോഴ്‌സുകള്‍,തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നത്.

ഇതിന് തിരിച്ചടിയെന്നോണമാണ് ഓസ്‌ട്രേലിയ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
ഇംഗീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പോലുള്ള ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ സാധിക്കൂവെന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഓസ്‌ട്രേലിയയിലേക്ക് വിവിധ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ IELTS, TOEFL അല്ലെങ്കില്‍ PTE പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിലേതെങ്കിലും വിജയിച്ചിരിക്കണം.
മാത്രമല്ല വിസ അനുവദിക്കുന്നതിനായുള്ള സൂക്ഷപരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുന്നുണ്ട്.

ഗ്രാജേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ IELTS ന് കീഴില്‍ 6.5 സ്‌കോര്‍ നേടേണ്ടതായി വരും നേരത്തെ അത് 6.0 ആയിരുന്നു. അതേസമയം വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ക്ക് 5.5 വേണ്ടിടത്ത് 6.0 സ്‌കോര്‍ നേടേണ്ടതായി വരും.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം

ബോർഡുകൾ നീക്കം ചെയ്യണം

കണിയാമ്പറ്റ :2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവർ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ

സ്വർണവിലയില്‍ ആശ്വാസം: മാസത്തിലെ ഉയർന്ന നിരക്കില്‍ നിന്നും വീണു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.