പനമരം: ജാർഖണ്ഡിൽ വച്ച് നടക്കുന്ന ദേശീയ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സച്ചിൻ റോയ്ക്ക് സെലക്ഷൻ ലഭിച്ചു .പനമരം മാതോത്തുപൊയിൽ സ്വദേശികളായ റോയ് പിജെ മിനി- ലൂയിസ് എന്നിവരുടെ മകനാണ്. കേരള U/23 വനിതാ ക്രിക്കറ്റ് താരം ശ്രേയ റോയ് സഹോദരിയാണ്. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകരായ നവാസ്.ടി , നീതുമോൾ എന്നിവരുടെ കീഴിലാണ് സച്ചിൻ പ്രാക്ടീസ് ചെയ്യുന്നത്.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല