കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.







