കാക്കവയൽ: ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ” സമദർശൻ ” പരിപാടിയുടെ ഭാഗമായി ജില്ലാതല പരിശീലനം നൽകി. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിലൊന്നായ തുല്യത സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉറപ്പാക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടിയാണ് സമദർശൻ . ലിംഗസമത്വം എന്ന സന്ദേശം വൊളണ്ടിയർമാരിൽ എത്തിക്കാനായാണ് ഈ പരിപാടി ഉദ്ദേശിക്കുന്നത്. എൻഎസ്എസ് സഹവാസ ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അധ്യാപകർ ബോധവൽക്കരണ ക്ലാസുകൾ നൽകും .കാക്കവയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീല പരിപാടി സ്കൂൾ പ്രിൻസിപ്പൽ ബിജു ടി.എം ഉദ്ഘാടനം ചെയ്തു .ഹയർസെക്കൻഡറി എൻഎസ്എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ അധ്യക്ഷത വഹിച്ച
ചടങ്ങിൽ ജിജേഷ് തലപ്പുറത്ത് പടിക്കൽ , മൻസൂർ സി ടി ,സാജിത പി, എന്നിവർ സംസാരിച്ചു .

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.







