മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്ക്കൂളിൽ ഒന്നാം ക്ലാസുകാരുടെ ഭാഷാവിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി ഭാഷോത്സവം സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ റഫീക്ക് അധ്യക്ഷത വഹിച്ച യോഗം പി.ടി.എ പ്രസിഡന്റ് സുധീഷ്
ഉദ്ഘാടനം ചെയ്തു. കൂട്ടെഴുത്ത്,പാട്ടരങ്ങ്, കഥോത്സവം,റീഡേഴ്സ് തീയേറ്റർ എന്നീ പരിപാടികൾ ആവിഷ്ക്കരിച്ചു.കുട്ടികൾ കൂട്ടെഴുത്തിലൂടെ തയ്യാറാക്കിയ പത്രം ‘കുറ്റിപ്പെൻസിൽ’രക്ഷിതാക്കൾ തയ്യാറാക്കിയ വായനാക്കാർഡ്’പൂത്തിരി’ എന്നിവയുടെ പ്രകാശനവും നടത്തി.ക്ലാസ് അധ്യാപകരായ റഷീന.കെ.എസ്,നിമ്യ.കെ എന്നിവർ നേതൃത്വം നൽകി.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.







